Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം

കൊച്ചി: എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിന് വന്‍മുന്നേറ്റം. വൈപ്പിന്‍ മേഖലയിലെ പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ആധിപത്യം നിലനിര്‍ത്താനായത്.

സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട തിരുമാറാടിയും എല്‍ഡിഎഫിന് നഷ്ടമായി. ഇവിടെ പത്തില്‍ ഒമ്പത് സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ജയിച്ചത്.

പറവൂര്‍ ഗ്രാമപഞ്ചായത്തില്‍ വിശാല പൗര മുന്നണി സഖ്യം വിജയം നേടി. ഇവിടെ എല്‍ഡിഎഫിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ.

തിരഞ്ഞെടുപ്പ് നടന്ന 20 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായ 14 ഡിവിഷനുകളില്‍ എട്ടിലും യുഡിഎഫ് മുന്നേറുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ഔസേഫ്, സിപിഎം ജില്ലാ സെക്രട്ടറിയംഗം കെ.എ.ചാക്കോച്ചന്‍ എന്നിവര്‍ പിന്നിലാണ്. ഭൂരിഭാഗം ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു.

പൂത്തൃക്ക, വാരപ്പെട്ടി ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. ചോറ്റാനിക്കരയില്‍ പത്തില്‍ എട്ട് സീറ്റും നേടിയ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. കോലഞ്ചേരി മേഖലയില്‍ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകള്‍ യുഡിഎഫ് നേടി.

വൈപ്പിന്‍ മേഖലയില്‍ കുഴുപ്പിള്ളി, പള്ളിപ്പുറം, നായരമ്പലം പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. കാലടി മേഖലയില്‍ മലയാറ്റൂര്‍-നീലീശ്വരം, ശ്രീമൂലനഗരം പഞ്ചായത്തുകള്‍ എല്‍ഡിഎഫും കാലടി, കാഞ്ഞൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫും നേടി.

കൂത്താട്ടുകുളം മേഖലയില്‍ പാലക്കുഴ ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. പിറവം, രാമമംഗലം, പാമ്പാക്കുട, തിരുമാറാടി, കൂത്താട്ടുകുളം, ഇലഞ്ഞി പഞ്ചായത്തുകള്‍ യുഡിഎഫിന് ലഭിച്ചു. മണീട് പഞ്ചായത്തില്‍ രണ്ട് മുന്നണികളും ഒപ്പത്തിനൊപ്പമാണ്.

കോതമംഗലം മേഖലയില്‍ കോട്ടപ്പടി, വാരപ്പെട്ടി, കീരമ്പാറ, കവളങ്ങാട് പഞ്ചായത്തുകള്‍ യുഡിഎഫ് നേടി. കുട്ടമ്പുഴയില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കി.

കൂത്താട്ടുകുളം ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് സ്ഥാനാര്‍ത്ഥി ജോസഫ് ബാബു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ നേതാവുമായ ബാബുപോളിനെ പരാജയപ്പെടുത്തി. ഐക്കരനാട് വനിതാ ഡിവിഷനില്‍ വത്സ കൊച്ചുകുഞ്ഞ് വിജയിച്ചു. ഭൂതത്താന്‍ കെട്ട് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റെജി പൗലോസ് വിജയിച്ചു. പുത്തന്‍കുരിശില്‍ കോണ്‍ഗ്രസിലെ ജോണ്‍.പി. മാണി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എസ്.മോഹനെ പരാജയപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+