ഒമ്പത് ജില്ലാപഞ്ചായത്തുകള്‍ എല്‍ഡിഎഫിന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടന്ന 13 ജില്ലാ പഞ്ചായത്തുകളില്‍ ഒമ്പതെണ്ണവും എല്‍ഡിഎഫ് നേടി. നാലെണ്ണത്തില്‍ യുഡിഎഫ് ജയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ഭരിക്കും. എറണാകുളം, വയനാട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് യുഡിഎഫ് വിജയിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.
ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് മുന്നേറ്റം. 85 ബ്ലോക്ക് പഞ്ചായത്തുകളിലെ ഫലം അറിവായി. യുഡിഎഫ് 45 ബ്ലോക്ക് പഞ്ചായത്തുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 37 എണ്ണം നേടി. മൂന്നിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.
652 ഗ്രാമപഞ്ചായത്തുകളിലെ ഫലം അറിവായപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എല്‍ഡിഎഫും യുഡിഎഫും 293 വീതം പഞ്ചായത്തുകളില്‍ വിജയിച്ചു. ബിജെപി രണ്ടെണ്ണത്തില്‍ ജയം കണ്ടു. 64ല്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
1












Click it and Unblock the Notifications