കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് നേട്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ആകെയുള്ള 25 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ എല്‍ഡിഎഫിന് 14ഉം യുഡിഎഫിന് 11ഉം ലഭിച്ചു. ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴും എല്‍ഡിഎഫ് നേടി. മൂന്നെണ്ണം യുഡിഎഫിനാണ്. രണ്ടിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലം പ്രഖ്യാപിച്ച 75 ഗ്രാമപഞ്ചായത്തുകളില്‍ 43 എണ്ണം എല്‍ഡിഎഫിനാണ്. 27 എണ്ണത്തില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.

കൊല്ലം
കൊല്ലത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നേറുന്നത്. ജില്ലാപഞ്ചായത്തില്‍ 16 എണ്ണത്തില്‍ ഫലം അറിവായപ്പോള്‍ 12ല്‍ എല്‍ഡിഎഫും നാലെണ്ണത്തില്‍ യുഡിഎഫും ജയിച്ചു. ഇവിടെ ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും വീതംനേടി. ഒന്നില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഗ്രാമപഞ്ചായത്തുകളില്‍ ഫലമറിവായ 72ല്‍ 30 എല്‍ഡിഎഫും 25 യുഡിഎഫും നേടി. 17 ഇടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.

ആലപ്പുഴ
ആലപ്പുഴ ജില്ലാപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 20 സീറ്റുകളില്‍ 15ല്‍ എല്‍ഡിഎഫ് ജയം കണ്ടപ്പോള്‍ അഞ്ചെണ്ണത്തില്‍ യുഡിഎഫിനാണ് ജയം. ഒരിടത്ത് തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍ഡിഎഫും ഒന്ന് യുഡിഎഫും നേടി. ഫലം അറിവായ 70 ഗ്രാമപഞ്ചായത്തുകളില്‍ 46 എണ്ണം എല്‍ഡിഎഫിനാണ്. 17 സീറ്റില്‍ യുഡിഎഫ് ജയിച്ചു. ഏഴിടങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

പത്തനംതിട്ട
പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് നടന്ന 13 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ ഒമ്പതെണ്ണം യുഡിഎഫ് നേടി. നാലെണ്ണം എല്‍ഡിഎഫും. രണ്ട് ഡിവിഷനുകളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതെണ്ണത്തില്‍ ഫലം അറിഞ്ഞപ്പോള്‍ ഇരുമുന്നണികളും നാലെണ്ണം വീതം നേടി. ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.

ഇടുക്കി
ഇടുക്കിയില്‍ തിരഞ്ഞെടുപ്പ് നടന്ന 14 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എല്‍ഡിഎഫ് എട്ടും യുഡിഎഫ് ആറും സീറ്റുകള്‍ നേടി. കട്ടപ്പന സീറ്റില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 50 ഇടങ്ങളിലെ ഫലം അറിവായപ്പോള്‍ 31 എണ്ണം യുഡിഎഫ് കരസ്ഥമാക്കി.

കോട്ടയം
കോട്ടയത്തും യുഡിഎഫ് മുന്നേറ്റമാണ്. തിരഞ്ഞെടുപ്പ് നടന്ന 15 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എട്ട് യുഡിഎഫും ഏഴ് എല്‍ഡിഎഫും നേടി. അഞ്ച് ജില്ലാപഞ്ചായത്ത് സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് ഏഴെണ്ണം നേടിയപ്പോള്‍ എല്‍ഡിഎഫിന് നാല് സീറ്റ് ലഭിച്ചു. 68 ഗ്രാമപഞ്ചായത്തുകളില്‍ 45 എണ്ണവും യുഡിഎഫ് നേടി. 19 എണ്ണത്തിലേ എല്‍ഡിഎഫിന് ജയിക്കാനായുള്ളൂ. നാലെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

എറണാകുളം
എറണാകുളത്തും യുഡിഎഫാണ് മുന്നില്‍. 20 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 16 യുഡിഎഫും നാല് എല്‍ഡിഎഫും നേടി. അഞ്ച് ജില്ലാപഞ്ചായത്ത് സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളിലെ ഫലം അറിവായപ്പോള്‍ ഏഴെണ്ണവും യുഡിഎഫിനാണ്. രണ്ടെണ്ണം എല്‍ഡിഎഫിനും.39 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ജയിച്ചു. 24 ഇടത്ത് എല്‍ഡിഎഫിനാണ് ജയം.

തൃശൂര്‍
തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ 11 സീറ്റ് എല്‍ഡിഎഫ് നേടിയപ്പോള്‍ 10 എണ്ണം യുഡിഎഫിനാണ്. ആറ് സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഫലം അറിവായ 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴെണ്ണം യുഡിഎഫ് നേടി. ആറിടത്ത് എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലമറിവായ 82 ഗ്രാമപഞ്ചായത്തുകളില്‍ 41 എണ്ണം എല്‍ഡിഎഫിനാണ്. 31 ഇടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ പത്തെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

പാലക്കാട്
പാലക്കാട് തിരഞ്ഞെടുപ്പ് നടന്ന 25 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 19 എണ്ണത്തിലും എല്‍ഡിഎഫ് ജയിച്ചു. ആറിടത്ത് യുഡിഎഫിനാണ് ജയം. ഒരു സീറ്റില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. 13 ബ്ലോക്ക് പഞ്ചായത്തുകളുടെ ഫലം അറിവായപ്പോള്‍ ഏഴെണ്ണം എല്‍ഡിഎഫിനാണ്. നാലെണ്ണത്തില്‍ യുഡിഎഫിനാണ് ജയം. രണ്ടിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലമറിഞ്ഞ 84 ഗ്രാമപഞ്ചായത്തുകളില്‍ 56ഉം എല്‍ഡിഎഫിനാണ്. 28 ഇടത്ത് യുഡിഎഫ് ജയം കണ്ടു.

മലപ്പുറം
മലപ്പുറത്ത് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ് മുന്നേറ്റം. ഫലം അറിവായ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തും യുഡിഎഫ് തൂത്തുവാരി. ഒന്നില്‍ എല്‍ഡിഎഫ് ജയിച്ചു. 66 ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്-ലീഗ് മുന്നണി വിജയിച്ചു. പത്തിടത്ത് സിപിഎം-ലീഗ് മുന്നണിക്കാണ് വിജയം. ഇവിടെ ജില്ലാപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

കോഴിക്കോട്
കോഴിക്കോട് ജില്ലാപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 16 സീറ്റില്‍ 13 എണ്ണവും എല്‍ഡിഎഫ് നേടി. യുഡിഎഫിനാണ് മൂന്ന് സീറ്റ്. ഒമ്പത്് സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. 12 ബ്ലോക്് പഞ്ചായത്തുകളിലെ ഫലം അറിവായപ്പോള്‍ ഇരുമുന്നണികളും ആറെണ്ണം വീതം നേടി. 69 ഗ്രാമപഞ്ചായത്തുകളിലെ ഫലം അറിവായപ്പോള്‍ 44ം എല്‍ഡിഎഫിനാണ്. യു.ഡി.എഫിന് പതിനെട്ട് പഞ്ചായത്തുകള്‍ ലഭിച്ചു. ഏഴിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.

വയനാട്
വയനാട് ജില്ലാ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 11 സീറ്റില്‍ ഏഴും യുഡിഎഫ് നേടി. നാലിടത്ത് എല്‍ഡിഎഫിനാണ് ജയം. നാലിടത്ത് തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ യുഡിഎഫിനാണ്. 21 ഗ്രാമപഞ്ചായത്തുകളിലെ ഫലം അറിവായപ്പോള്‍ 13ല്‍ യുഡിഎഫും ഏഴില്‍ എല്‍ഡിഎഫും ജയം കണ്ടു. ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.

കണ്ണൂര്‍
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് നടന്ന19 സീറ്റില്‍ 16ഉം എല്‍ഡിഎഫ് നേടി. മൂന്ന് സീറ്റ് യുഡിഎഫിനാണ്. ഒന്നൊഴികെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെയും ഭരണം എല്‍ഡിഎഫ് നേടി. എട്ടിടത്താണ് എല്‍ഡിഎഫ് ജയിച്ചത്. 53 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയം കൊയ്തു. 22 ഇടത്ത് യുഡിഎഫും.

കാസര്‍കോട്
കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 10 സീറ്റിലെയും ഫലം പ്രഖ്യാപിച്ചപ്പോള്‍ ആറ് സീറ്റില്‍ എല്‍ഡിഎഫും മൂന്ന ്സീറ്റില്‍ യുഡിഎഫും ജയിച്ചു. ഒന്ന് ബി.ജെ.പിക്കാണ്. അഞ്ച് സീറ്റില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്നില്‍ യുഡിഎഫും ഒന്നില്‍ എല്‍ഡിഎഫും ജയിച്ചു. 30 ഗ്രാമപഞ്ചായത്തുകളിലെ ഫലം അറിഞ്ഞപ്പോള്‍ 16ല്‍ എല്‍ഡിഎഫും 12ല്‍ യുഡിഎഫും ജയിച്ചു. രണ്ടെണ്ണം ബിജെപി നേടി.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X