പഞ്ചായത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: പതിനൊന്നായിരത്തിലധികം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം 4883 എണ്ണത്തില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ 4739 വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. ബിജെപി 207 വാര്‍ഡുകളില്‍ ജയിച്ചു. 2087 എണ്ണത്തില്‍ മറ്റുള്ളവര്‍ ജയം കണ്ടു.

തിരുവനന്തപുരം ജില്ലയില്‍ 41 ഗ്രാമപഞ്ചായത്തുകളിലെ ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിനാണ് മുന്നേറ്റം. എല്‍ഡിഎഫ് 26 പഞ്ചായത്തുകള്‍ നേടിയപ്പോള്‍ 15 എണ്ണം യുഡിഎഫ് നേടി. ബ്ലോക്ക് പഞ്ചായത്തില്‍ ഇരുമുന്നണികളും ഓരോന്ന് വീതം നേടി. അഞ്ച് വീതം സീറ്റുകളില്‍ ഇരുവരും മുന്നേറുകയാണ്. ജില്ലാ പഞ്ചായത്തില്‍ ഇരുവരും രണ്ട് വീതം സീറ്റുകളില്‍ വിജയം കണ്ടു.

കൊല്ലം ഫലം അറിവായ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അഞ്ചും യുഡിഎഫ് മൂന്നും സീറ്റ് നേടി. ഫലമറിഞ്ഞ ഏക ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിനാണ്. ജില്ലാ പഞ്ചായത്തില്‍ 10 സീറ്റ് എല്‍ഡിഎഫും നാല് സീറ്റ് യുഡിഎഫും നേടി.

പത്തനംതിട്ടയില്‍ ഫലം അറിവായ 42 ഗ്രാമപഞ്ചായത്തുകളില്‍ 21 പഞ്ചായത്ത് യുഡിഎഫ് നേടിയപ്പോള്‍ 16 എല്‍ഡിഎഫിനാണ്. അഞ്ചെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. നാല് ബ്ലോക്ക് പഞ്ചായത്തുകളുടെ ഫലം അറിവായി. ഇരുമുന്നണികള്‍ക്കും രണ്ട് വീതം ലഭിച്ചു. പന്തളം യുഡിഎഫിനും ഇലന്തൂര്‍ എല്‍ഡിഎഫിനുമാണ്. ജില്ലാ പഞ്ചായത്തില്‍ ഫലം അറിവായ ഏഴ് സീറ്റില്‍ നാലെണ്ണം യുഡിഎഫും മൂന്ന് എല്‍ഡിഎഫും നേടി.

കോട്ടയം ജില്ലയില്‍ യുഡിഎഫിനാണ് പൊതുവെ മുന്‍തൂക്കം. ഫലമറിഞ്ഞ 20 ഗ്രാമപഞ്ചായത്തുകളില്‍ 13 എണ്ണം എല്‍ഡിഎഫും ഏഴെണ്ണം യുഡിഎഫും നേടി.

ഇടുക്കി ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് എട്ടും യുഡിഎഫ് നാലും സീറ്റ് നേടി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ഔസേഫ് (സിപിഎം) തോറ്റു.

എറണാകുളത്ത് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. ഫലമറിവായ 52 ഗ്രാമപഞ്ചായത്തുകളില്‍ 27 എണ്ണം യുഡിഎഫും 21 എണ്ണം എല്‍ഡിഎഫും നേടി. നാലെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലം പ്രഖ്യാപിച്ച ജില്ലാ പഞ്ചായത്തിലെ നാല് സീറ്റുകളില്‍ മൂന്നും യുഡിഎഫ് നേടി. ഒരെണ്ണം എല്‍ഡിഎഫിന്.

തൃശൂരില്‍ ഫലമറിവായ 66 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 31ഉം എല്‍ഡിഎഫ് 25ഉം നേടി. എട്ടെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ജില്ലാ പഞ്ചായത്തില്‍ മൂന്നെണ്ണം എല്‍ഡിഎഫിനാണ്. ഒരു സീറ്റ് യുഡിഎഫിനും.

പാലക്കാട് ഗ്രാമപഞ്ചായത്തില്‍ 45 സീറ്റില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ പത്തെണ്ണത്തില്‍ മാത്രമാണ് യുഡിഎഫിന് ജയം. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യനിലയില്‍ മുന്നേറുകയാണ്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഇടതുമുന്നണിക്കാണ് വിജയം. ജില്ലാ പഞ്ചായത്തില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു.

മലപ്പുറത്ത് 52 ഗ്രാമപഞ്ചായത്തുകളില്‍ 36ല്‍ യുഡിഎഫ് വിജയം കണ്ടു. എട്ടെണ്ണം എല്‍ഡിഎഫിനാണ്. സിപിഎം-ലീഗ് മുന്നണി ആറ് പഞ്ചായത്തുകളില്‍ വിജയിച്ചു. കോണ്‍ഗ്രസും ലീഗും ഓരോ സീറ്റില്‍ ഒറ്റക്ക് നിന്നും വിജയം നേടിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തില്‍ ഫലമറിവായ അഞ്ച് സീറ്റും യുഡിഎഫ് നേടി. ജില്ലാ പഞ്ചായത്തില്‍ ഓരോ സീറ്റ് ഇരുമുന്നണിയും നേടി.

വയനാട്ടില്‍ ഒമ്പത് ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫും അഞ്ചെണ്ണം എല്‍ഡിഎഫും നേടി.

കോഴിക്കോട് 17 ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ പത്തെണ്ണം യുഡിഎഫിനൊപ്പം നിന്നു. രണ്ടെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

കണ്ണൂരില്‍ പൊതുവെ എല്‍ഡിഎഫ് മുന്നേറുകയാണ്. ജില്ലാപഞ്ചായത്തില്‍ ഫലം പ്രഖ്യാപിച്ച നാല് സീറ്റില്‍ രണ്ടെണ്ണം വീതം ഇരുമുന്നണികളും നേടി. 19 ഗ്രാമപഞ്ചായത്തുകളില്‍ 13ഉം എല്‍ഡിഎഫിനാണ്.

കാസര്‍കോട് 16 ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫും 12 യുഡിഎഫും നേടി. രണ്ടെണ്ണത്തില്‍ ബിജെപിക്കാണ് വിജയം. ആറെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ജില്ലാ പഞ്ചായത്തില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും നാലില്‍ യുഡിഎഫും മുന്നേറുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+