തിരഞ്ഞെടുപ്പില്‍ തോറ്റതിന് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റതില്‍ മനം നൊന്ത് സ്ഥാനാര്‍ത്ഥി തൂങ്ങിമരിച്ചു.
കിളിമാനൂരിനടുത്ത് മടവൂര്‍ പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വാസന്തിയമ്മയാണ് സപ്തംബര്‍ 29 വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ ലളിതാംബികയോടാണ് വാസന്തിയമ്മ പരാജയപ്പെട്ടത്. ആഹ്ലാദ പ്രകടനത്തിനിടയില്‍ വീട്ടിനു മുന്നില്‍ വന്ന് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിലുള്ള മനപ്രയാസമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications