ബിഹാറില്‍ ആറ് പേരെ വെടിവച്ചു കൊന്നു
ജഹാനാബാദ് : ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പടെ ആറ് പേരെ അക്രമികള്‍ വെടിവച്ചു കൊന്നു. ജഹാനാബാദ് ജില്ലയിലെ താലുബിഗ ഗ്രാമത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
സപ്തംബര്‍ 29 വെള്ളിയാഴ്ചരാത്രി 25 പേരടങ്ങുന്ന അക്രമിസംഘം ഒരു വീടിന് വെളിയിലിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂട്ടക്കൊലക്കു പിന്നില്‍ സിപിഐ എംഎല്‍ ലിബറേഷന്‍ പ്രവര്‍ത്തകരാണെന്ന് സംശയിക്കപ്പെടുന്നു. ഭൂമിതര്‍ക്കമാണ് കൊലക്ക് കാരണമെന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാത്രി തന്നെ ജഹാനാബാദില്‍ ഒരു പഞ്ചായത്ത് മുഖ്യനെ അക്രമികള്‍ വെടിവെച്ച് കൊന്നിരുന്നു












Click it and Unblock the Notifications