Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിസഭ ഇന്ന് വികസിപ്പിക്കും

ദില്ലി: കേന്ദ്രമന്ത്രിസഭ സപ്തംബര്‍ 30-ന് ശനിയാഴ്ച വൈകുന്നേരം വികസിപ്പിക്കും. മന്ത്രിമാര്‍ ആരൊക്കെയാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപി ജനറല്‍സെക്രട്ടറി വെങ്കയ്യനായിഡു, സുഷമസ്വരാജ്, വിജയകുമാര്‍ മല്‍ഹോത്ര, പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. വൈകുന്നേരം അഞ്ചു മണിക്കാണ് സത്യപ്രതിജ്ഞ.

കേന്ദ്രകൃഷി സഹമന്ത്രി സത്യനാരായണറാവു പ്രധാനമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. കേന്ദ്ര ഊര്‍ജമന്ത്രി പി.ആര്‍. കുമാരമംഗലം അന്തരിച്ചതിനെത്തുടര്‍ന്നും രാംജത് മലാനി, ബംഗാരുലക്ഷ്മണ്‍, ഉമാഭാരതി എന്നിവര്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതിനെത്തുടര്‍ന്നുമാണ് മന്ത്രിസഭ വികസിപ്പിക്കേണ്ടിവന്നത്.

ഈ അഞ്ച് ഒഴിവുകള്‍ നികത്തുന്നതിനു പുറമെ ചില അഴിച്ചുപണികള്‍ കൂടി നടക്കാനുണ്ടെന്നാണ് സൂചന. ഒഴിവുള്ള മന്ത്രിസ്ഥാനങ്ങളെല്ലാം ബിജെപിയുടേതാണെങ്കിലും മന്ത്രിസഭാ വികസനത്തില്‍ ശിവസേനക്കും നേട്ടമുണ്ടായേക്കുമെന്ന് സൂചനകളുണ്ട്.

സുഷമാ സ്വരാജിന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതലയും വെങ്കയ്യ നായിഡുവിന് രാസവളം വകുപ്പിന്റെയും ചുമതല നല്‍കാനാണ് ആലോചനയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വക്താക്കള്‍ സൂചിപ്പിച്ചു. രാസവളം വകുപ്പിന്റെ ചുമതല വഹിക്കുന്ന ശിവസേനാമന്ത്രി സുരേഷ് പ്രഭുവിന് ഊര്‍ജവകുപ്പിന്റെ ചുമതല ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇപ്പോള്‍ വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പിന്റെ ചുമതലയുള്ള അരുണ്‍ ജെയ്റ്റ്ലിയെ നിയമ വകുപ്പിലേക്ക് മാറ്റിയേക്കും. കോയമ്പത്തൂരില്‍ നിന്നുള്ള യുവ നേതാവ് പൊന്‍ രാധാകൃഷ്ണന്‍ കൃഷിവകുപ്പിന്റെ സഹമന്ത്രിയാകാനാണ് സാധ്യത.

വെങ്കയ്യനായിഡു കേന്ദ്രമന്ത്രിസഭയിലെത്തുന്നതോടെ അദ്ദേഹം വഹിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഉമാഭാരതിക്ക് നല്‍കി തല്‍ക്കാലം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+