സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി
ദില്ലി : സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. സപ്തംബര്‍ 30 ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
ഇനി മുതല്‍ സിപിഎം കേരളം, ത്രിപുര , പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അംഗീകാരമുള്ള പ്രാദേശിക പാര്‍ട്ടിയായിരിക്കും. ജനതാദളിന്റെ പേരും ചിഹ്നവും മരവിപ്പിച്ചുകൊണ്ടും കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിളര്‍ന്നതുകൊണ്ടാണിത്.
ജനതാദള്‍ യു വിനെ ബിഹാറിലും കര്‍ണ്ണാടകത്തിലും സംസ്ഥാന പാര്‍ട്ടിയായി അംഗീകരിച്ചു. ദേവഗൗഡയുടെ നേതൃത്ത്വത്തിലുള്ള ജനതാദള്‍ സെക്യുലര്‍ കര്‍ണ്ണാടകത്തില്‍ സംസ്ഥാന പാര്‍ട്ടിയായിരിക്കും.
ദേശീയ പാര്‍ട്ടിയായി പരിഗണിക്കാനുള്ള കമ്മീഷന്റെ മാനദണ്ഡങ്ങള്‍ അപര്യാപ്തവും അപാകതകള്‍ നിറഞ്ഞതുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള കുറ്റപ്പെടുത്തി. ദേശീയ പദവി നഷ്ടമായതു കൊണ്ട് പാര്‍ട്ടിക്ക് ചിഹ്നം നഷ്ടമാകില്ലെന്നും രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ പദവി റദ്ദാക്കിയതിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications