ക്രോര്‍പതി പയ്യന്റെ വീടിന് പൊലീസ് സംരക്ഷണം
മുംബൈ : സ്റാര്‍ ടിവിയുടെ കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയിലൂടെ ഒരു കോടി രൂപ സമ്മാനം നേടിയ ഹര്‍ഷവര്‍ധന നവാതേയുടെ വീടിന് പൊലീസ് സംരക്ഷണം.
ഈ വിദ്യാര്‍ത്ഥിയുടെ മുബൈയ്ക്കടുത്ത് ഗാട്കോപറിലെ വീട്ടിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പടെയുള്ളവരുടെ ജനപ്രവാഹമാണ്. അയല്‍ക്കാരുടെ പരാതി കണക്കിലെടുത്ത് ഹര്‍ഷവര്‍ധന്റെ വീടിനു ചുറ്റും പൊലീസ് റോന്തു ചുറ്റല്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഗാട്കോപര്‍ പൊലീസ് സ്റേഷന്‍ അധികൃതര്‍ പറഞ്ഞു.
സ്റാര്‍ ടിവിയുമായുള്ള കരാറനുസരിച്ച് 15 ദിവസത്തേക്ക് ഹര്‍ഷവര്‍ധന് ആര്‍ക്കും അഭിമുഖം നല്‍കാന്‍ പാടില്ല. മാധ്യമ പ്രവര്‍ത്തകരുടെയും മറ്റും തിരക്ക് സഹിക്കാനാവാതെ ഹര്‍ഷവര്‍ധനെ നഗരത്തിന് പുറത്തേക്ക് മാറ്റിയിരിക്കുകയാണെന്ന് ഒരു അടുത്ത ബന്ധു വെളിപ്പെടുത്തി.
ഒക്ടോബര്‍ 19 വ്യാഴാഴ്ച ഹര്‍ഷവര്‍ധനെക്കുറിച്ചുള്ള ഒരു പ്രത്യേക പരിപാടി സ്റാര്‍ ടിവി സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതുവരെ ആരും ക്രോര്‍പതി പരിപാടിയിലെ മുഴുവന്‍ സമ്മാനത്തുകയായ ഒരു കോടി രൂപ നേടിയിട്ടില്ല. അരക്കോടി രൂപയാണ് മുമ്പ് നേടിയിട്ടുള്ള പരമാവധി തുക.












Click it and Unblock the Notifications