പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് കനത്ത വിലവര്‍ധന
ദില്ലി: പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും വില ലിറ്ററിന് മൂന്നു രൂപ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാചകവാതക സിലിണ്ടറിന്റെ വില 40 രൂപ കൂട്ടും. വിമാന ഇന്ധനത്തിന് വിലയില്‍ ലിറ്ററിന് നാലു രൂപയുടെ വര്‍ധനയുണ്ട്.
സപ്തംബര്‍ 29 വെള്ളിയാഴ്ച അര്‍ധരാത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രി രാം നായിക് വിലവര്‍ധന പ്രഖ്യാപിച്ചത്.
അതേസമയം പെട്രോളിയം ഉല്പന്നങ്ങളുടെ കസ്റംസ് നികുതി 25 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ കസ്റംസ് നികുതി 15ല്‍ നിന്ന് 10 ശതമാനമാക്കി കുറയ്ക്കും.
പെട്രോളിന്റെ എക്സൈസ് നികുതി 32 ശതമാനത്തില്‍ നിന്ന് 16 ശതമാനമാക്കി കുറച്ചു. ഡീസലിന്റെ കസ്റംസ് നികുതി 16ല്‍ നിന്ന് 12 ശതമാനമായി കുറയും.
ഓയില്‍ പൂള്‍ അക്കൗണ്ടിലെ കമ്മി കുറയ്ക്കാനാണ് വിലവര്‍ധനയെന്ന് രാം നായിക് പറഞ്ഞു.
പെട്രോളിയം ഉല്പന്നങ്ങളുടെ ചരക്കുകൂലിയിലെ വ്യത്യാസമനുസരിച്ചായിരുക്കും കേരളത്തില്‍ വിലവര്‍ധന നടപ്പാകുക.












Click it and Unblock the Notifications