സുഷമയും നായിഡുവും ക്യാബിനറ്റ് മന്ത്രിമാര്‍
ദില്ലി : ബിജെപി നേതാക്കളായ സുഷമാസ്വരാജിനും വെങ്കയ്യനായിഡുവിനും ക്യാബിനറ്റ് മന്ത്രി സ്ഥാനം. സുഷമക്ക് വാര്‍ത്താവിനിമയവും നായിഡുവിന് ഗ്രാമവികസനവകുപ്പുമാണ് നല്‍കിയിരിക്കുന്നത്.
സപ്തംബര്‍ 30 ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഇവരോടൊപ്പം നാല് പേര്‍ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യബ്രത മുഖര്‍ജി, പൊന്‍ രാധാകൃഷ്ണന്‍, വി.കൃഷ്ണം രാജു എന്നിവരാണ് സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
പൊന്‍ രാധാകൃഷ്ണന്് സ്പോര്‍ട്സ് സഹമന്ത്രി സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അന്തരിച്ച കുമാരമംഗലം കൈകാര്യം ചെയ്തിരുന്ന ഊര്‍ജ്ജ വകുപ്പ് ശിവസേനാംഗമായ സുരേഷ് പ്രഭുവിന് നല്‍കി. പ്രഭു കൈകാര്യം ചെയംതിരുന്ന രാസവള വകുപ്പിന്റെ ചുമതല ഇനി സുന്ദര്‍ലാല്‍ പട്വക്കായിരിക്കും. റീതാ വര്‍മ്മയെ ഗ്രാമവികസന സഹമന്ത്രിയായി നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications