തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിര് : ആന്റണി
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ഇടതുമുന്നണി ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി.
അടുത്ത നിയമാസഭാതിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചു വരുമെന്നതിന്റെ തുടക്കമാണിത് - സപ്തംബര്‍ 30ന് വാര്‍ത്താലേഖകരോട് സംസാരിക്കവെ ആന്റണി പറഞ്ഞു. പ്രതീക്ഷിച്ചതില്‍ കവിഞ്ഞ നേട്ടമാണ് യുഡിഎഫ് ഉണ്ടാക്കിയത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ സീറ്റുകള്‍ നേടിയെന്ന് ആന്റണി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിധിയെഴുത്തായിരിക്കുമെന്ന് പ്രതിപക്ഷം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആന്റണി വ്യക്തമാക്കി.
ബിജെപിയുമായി കോണ്‍ഗ്രസ് യാതൊരു സഖ്യവും ഉണ്ടാക്കിയിട്ടില്ല. പോത്താനിക്കാട് പോലുള്ള സ്ഥലങ്ങളില്‍ ഇടതുമുന്നണിയാണ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടത്. ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും ആന്റണി പറഞ്ഞു.


Click it and Unblock the Notifications