തളര്‍വാത രോഗിണിയെ നായ്ക്കള്‍ കടിച്ചുകൊന്നു
കായംകുളം: തളര്‍വാതം ബാധിച്ച് കിടപ്പിലായിരുന്ന സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചിറക്കടവ് മണ്ണുംപുറത്ത് പരേതനായ ജോസഫിന്റെ ഭാര്യ മേരി(69)യാണ് ദാരുണമായ അന്ത്യത്തിനിരയായത്.
രണ്ട് വര്‍ഷമായിതളര്‍വാതം കാരണം പരസഹായമില്ലാതെ അനങ്ങാന്‍പോലുമാവാതെ കിടക്കയില്‍ തന്നെ കഴിയുകയായിരുന്നു മേരി. മക്കളായ റജീനയും റോസിയും അയല്‍വീട്ടിലേക്ക് പോയ സമയത്ത് രണ്ടു തെരുവുനായ്ക്കള്‍ വീട്ടിനുള്ളില്‍ കയറി മേരിയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മക്കള്‍ മേരിയെ ഉടനെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നായ്ക്കളുടെ കടിയേറ്റ് ശരീരമാസകലം പരിക്കേറ്റിരുന്ന മേരിയുടെ മൂക്ക് നായ്ക്കള്‍ കടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications