കണ്ണൂര്‍ തിരഞ്ഞെടുപ്പ് പൊലിസ് സംരക്ഷണത്തിനു ശേഷം
കണ്ണൂര്‍: മതിയായ പൊലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമേ കണ്ണൂരിലെ ശേഷിക്കുന്ന സീറ്റുകളില്‍ തിരഞ്ഞെടുപ്പു നടത്തുകയുള്ളൂ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ എം.എസ്. ജോസഫ് പറഞ്ഞു.
സപ്തംബര്‍30 ശനിയാഴ്ച തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ നടന്ന കണ്ണൂരിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍.
ശേഷിക്കുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ സംബന്ധിച്ച് കോടതിയെ സമീപിക്കാനും കമ്മിഷന് ആലോചനയുണ്ട്. ഇതിനായി പ്രത്യേക അഭിഭാഷകനെ നിയമിക്കുമെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications