രാഷ്ട്രീയക്കാര്‍ വികസനത്തിനു തടസ്സം: നമ്പ്യാര്‍
കോഴിക്കോട്: ബഹുരാഷ്ട്രക്കുത്തകകളെ എതിര്‍ക്കുന്നുവെന്ന പേരുപറഞ്ഞ് ചില രാഷ്ട്രീയ നേതാക്കള്‍ വികസനത്തിനു തുരങ്കം വെക്കുകയാണെന്ന് നിര്‍ദ്ദിഷ്ട കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റെ ചെയര്‍മാന്‍ കെ.പി.പി.നമ്പ്യാര്‍ ആരോപിച്ചു.
സപ്തംബര്‍ 29 വെള്ളിയാഴ്ച രാത്രി മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുരാഷ്ട്രക്കമ്പനികളെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാരില്‍ ഭൂരിഭാഗവും തങ്ങളുടെ മക്കളെ വിദേശങ്ങളില്‍ പഠിക്കാനയക്കുകയും അവിടത്തെ ഏതെങ്കിലും ബഹുരാഷ്ട്രക്കമ്പനിയില്‍ ജോലി നേടിക്കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണെന്ന് നമ്പ്യാര്‍ പറഞ്ഞു.
എന്നൂര്‍ പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലയില്‍ കണ്ണൂര്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാനാവുമെന്നും നമ്പ്യാര്‍ പറഞ്ഞു.












Click it and Unblock the Notifications