Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന് വരവില്‍കവിഞ്ഞ സ്വത്തില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി തെളിവൊന്നുമില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.

ഇതു സംബന്ധിച്ച് നവാബ് രാജേന്ദ്രന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വഷണം നടന്നത്. നവാബിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു പറയുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി ടി.എം.സോമരാജന്‍ സപ്തംബര്‍ 29 വെള്ളിയാഴ്ച തൃശ്ശൂര്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

നവാബ് രാജേന്ദ്രന്‍ അവിഹിതമായി സമ്പാദിച്ചു എന്ന് പരാതിയില്‍ ആരോപിച്ച തിരുവനന്തപുരത്തെ വീട് ഭവനനിര്‍മ്മാണ ബോര്‍ഡ് നല്കിയ സ്ഥലത്താണ് പണിതിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗഡുക്കളായി ആ തുക അടച്ചുതീര്‍ത്തതിന്റെ കണക്കുകള്‍ ലഭ്യമാണ്.

എറണാകുളത്തെ വീട് കരുണാകരന്റെ മരുമകന്‍ ഡോ.വേണുഗോപാലിന്റെ പഴയ വീടും തറവാട്ടു വക സ്വത്തും വിറ്റാണ് പണികഴിപ്പിച്ചത്. തൃശ്ശൂരിലെ 40 കൊല്ലം പഴക്കമുള്ള വീട് പുതുക്കി പണിഞ്ഞതു സംബന്ധിച്ച രേഖകള്‍ തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട്ടുള്ള വീട് മരുമകളുടെ തറവാട്ടു വകയാണ്. ഗോശ്രീ പദ്ധതിപ്രദേശത്തും നെടുമ്പാശ്ശേരിയിലും കരുണാകരന്‍ ഭൂമി വാങ്ങിയതായി തെളിവുകളില്ല. ലീല കെംപിന്‍സ്കി ഓഹരിയുടമകളുടെ പട്ടികയില്‍ കരുണാകരന്റെയോ ബന്ധുക്കളുടെയോ പേരുകള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് നവാബ് രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി വാദം കേള്‍ക്കാന്‍ ഒക്ടോബര്‍ നാല് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+