കൊല്ലത്ത് പിഡിപി പിന്തുണ യുഡിഎഫിന്
തിരുവനന്തപുരം: കൊല്ലം കോര്‍പ്പറേഷനില്‍ രണ്ട് പിഡിപി അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണക്കും. ഇതോടെ ഇരുമുന്നണികളും തുല്യനിലയിലായി. രണ്ട് യുഡിഎഫ് വിമതരുടെ നിലപാടായിരിക്കും കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്ന് നിശ്ചയിക്കുന്നത്.
കൊല്ലം കോര്‍പ്പറേഷനില്‍ പിഡിപി യുഡിഎഫിനെ പിന്തുണക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടെ യുഡിഎഫിന് 24 അംഗങ്ങളുടെ പിന്തുണയായി. എല്‍ഡിഎഫിനും 24 അംഗങ്ങളുടെ പിന്തുണയാണുള്ളത്. 50 ഡിവിഷനുകളുള്ള കോര്‍പ്പറേഷനില്‍ കേവലഭൂരിപക്ഷത്തിന് 26 സീറ്റുകളാണ് വേണ്ടത്.
രണ്ട് സീറ്റുകള്‍ നേടിയത് യുഡിഎഫ് വിമതരാണ്. ഇവര്‍ ആരുടെ കൂടെ നില്‍ക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കോര്‍പ്പറേഷന്‍ ഭരണം ആര്‍ക്കായിരിക്കുമെന്ന് തീരുമാനിക്കപ്പെടുന്നത്.
പിഡിപി യുഡിഎഫിനെ പിന്തുണക്കുമെന്നത് ഒക്ടോബര്‍ 2 തിങ്കളാഴ്ച പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പൂന്തുറ സിറാജ് അറിയിച്ചു. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ മദ്നി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ്.












Click it and Unblock the Notifications