Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗുമായുള്ള രഹസ്യകൂട്ടുകെട്ട് ഫലപ്രദം: നായനാര്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎം മുസ്ലിം ലീഗുമായി രഹസ്യകൂട്ടുകെട്ടുണ്ടാക്കിയത് ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍.

കണ്ണൂരിലെ വിജയം ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് നായനാര്‍ ചൂണ്ടിക്കാട്ടി. സപ്തംബര്‍ 30 ശനിയാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചു. കോണ്‍ഗ്രസ് ബിജെപിയുമായി അവിശുദ്ധ സഖ്യം സ്ഥാപിച്ചില്ലായിരുന്നുവെങ്കില്‍ ഇടതുമുന്നണിക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കാനാവുമായിരുന്നു- നായനാര്‍ പറഞ്ഞു.

അതേ സമയം മുസ്ലിംലീഗുമായുള്ള കൂട്ടുകെട്ട് സിപിഎമ്മിന്റെ അജണ്ടയിലില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+