പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ സപ്തംബര്‍30 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ചയോടെയാണ് ഭരണസമിതികള്‍ നിലവില്‍ വരിക.
കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് സത്യപ്രതിജ്ഞ ചെയ്ത് അകാരമേറ്റത്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജില്ലകളിലെല്ലാം പ്രതിനിധികളില്‍ മുതിര്‍ന്ന അംഗത്തിന് ജില്ലാ കളക്ടര്‍ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മറ്റു പ്രതിനിധികള്‍ക്ക് മുതിര്‍ന്ന അംഗമാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്.












Click it and Unblock the Notifications