പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് നേട്ടം
തിരുവനന്തപുരം: ജില്ലാപഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫ് നേട്ടം കൊയ്തു. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട്.
13 ജില്ലാപഞ്ചായത്തുകളില്‍ ഒമ്പതെണ്ണവും എല്‍ഡിഎഫ് നേടി. 932 ഗ്രാമപഞ്ചായത്തുകളിലെ ഫലം അറിഞ്ഞപ്പോള്‍ 436 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം നേടി. 374 പഞ്ചായത്തുകളിലെ ഭരണമാണ് യുഡിഎഫിന് ലഭിച്ചത്. ബി.ജെ.പിക്ക് മൂന്ന് പഞ്ചായത്തുകള്‍ കിട്ടി. 114 പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
തിരഞ്ഞെടുപ്പ് നടന്ന 145 ബ്ലോക്ക് പഞ്ചായത്തുകളിലെ ഫലം അറിവായപ്പോള്‍ 68 എണ്ണത്തിലാണ് എല്‍ഡിഎഫ് ജയിച്ചത്. 63 എണ്ണം യുഡിഎഫ് നേടി. 14 എണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് നേട്ടമെങ്കില്‍ കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 23മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫ് ജയിച്ചത്. 19 എണ്ണത്തില്‍ എല്‍ഡിഎഫ് ഭരിക്കും. പത്തെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
കോഴിക്കോട്, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ തൃശൂരില്‍ യുഡിഎഫ് വിജയിച്ചു. കൊച്ചി, കൊല്ലം മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.












Click it and Unblock the Notifications