Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ സീറ്റുകള്‍ സിപിഎമ്മിന്

തിരുവനന്തപുരം: കോര്‍പ്പറേഷനുകളിലും ജില്ലാ, ഗ്രാമ പഞ്ചായത്തുകളിലും സിപിഎം കൂടുതല്‍ സീറ്റ് നേടിയപ്പോള്‍ മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തുകളിലും കോണ്‍ഗ്രസാണ് കൂടുതല്‍ സീറ്റില്‍ വിജയിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ മുസ്ലിം ലീഗ് കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്.

അഞ്ച് കോര്‍പ്പറേഷനുകളിലായി ആകെയുള്ള ഡിവിഷനുകളില്‍ 118 എണ്ണം സിപിഎം നേടിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് 102 ആണ്. 13ല്‍ മുസ്ലിം ലീഗും 11ല്‍ സിപിഐയും നാലില്‍ ബിജെപിയും വിജയിച്ചു.

മുനിസിപ്പാലിറ്റികളില്‍ 448 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 442 എണ്ണം സിപിഎം നേടി. 152ല്‍ മുസ്ലിലീഗും 63ല്‍ സിപിഐയും 41ല്‍ ബിജെപിയും ജയിച്ചു.

ജില്ലാപഞ്ചായത്തുകളില്‍ 85 സീറ്റുകളിലാണ് സിപിഎം ജയിച്ചത്. കോണ്‍ഗ്രസ്67ഉം മുസ്ലിം ലീഗ് 23ഉം സീറ്റുകള്‍ നേടി. സിപിഐ 11ലും ബിജെപി ഒരു സീറ്റിലും ജയിച്ചു.

കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍ഡിഎഫിനാണെങ്കിലും വാര്‍ഡുകളുടെ എണ്ണത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. 500 സീറ്റുകളില്‍ കോണ്‍ഗ്രസും 129 സീറ്റുകളില്‍ മുസ്ലിം ലീഗും ജയിച്ചു. സിപിഎം 438 വാര്‍ഡുകളിലും സിപിഐ 126 വാര്‍ഡുകളിലുമാണ് ജയിച്ചത്.

സംസ്ഥാനത്തൊട്ടാകെയുള്ള ഗ്രാമപഞ്ചായത്തുകളിലെ 3941 വാര്‍ഡുകളില്‍ സിപിഎം വിജയിച്ചു. കോണ്‍ഗ്രസ് 3671 വാര്‍ഡുകളിലാണ് ജയിച്ചത്. 1047 വാര്‍ഡുകളില്‍ മുസ്ലിം ലീഗ് ജയിച്ചു. സിപിഐക്ക് 655ഉം ബിജെപിക്ക് 215 സീറ്റുകളിലാണ് ജയിക്കാനായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+