തോല്‍വി: ഒരു സ്ഥാനാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു
പാലക്കാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റ ഒരു സ്ഥാനാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു.
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞംപാറ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ മത്സരിച്ച ജയപ്രകാശാണ് ആത്മഹത്യ ചെയ്തത്. 27 വയസ്സായിരുന്നു. തൃശ്ശൂരിലെ ഒരു ലോഡ്ജില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് ജയപ്രകാശിനെ കണ്ടെത്തിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയപ്രകാശ് സിപിഎം സ്ഥാനാര്‍ത്ഥിയോട് 20 വോട്ടിനാണ് പരാജയപ്പെട്ടത്.
തിരഞ്ഞെടുപ്പില്‍ തോറ്റതില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് ജയപ്രകാശ്. തിരുവനന്തപുരത്തെ കിളിമാനൂരിലെ മടവൂര്‍ പഞ്ചായത്തില്‍ മത്സരിച്ച തോറ്റ വാസന്തിയമ്മ സപ്തംബര്‍ 29 വെള്ളിയാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications