സുകുമാര്‍ ഉമ്മനെ മാറ്റും
തിരുവന്തപുരം: സുകുമാര്‍ ഉമ്മനെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സപ്തംബര്‍ 30 ശനിയാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ. നായനാരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഊര്‍ജ്ജവകുപ്പ് സെക്രട്ടറിക്ക് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ചുമതല നല്‍കും. കണ്ണൂര്‍ വൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എസ്. ശര്‍മക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതാണ് ഉമ്മനെതിരെ നടപടിയെടുക്കാന്‍ കാരണമായത്.ഇതേക്കുറിച്ച് ഉമ്മനോട് വിശദീകരണം ആവശ്യപ്പെടും.
കണ്ണൂരില്‍ പാട്യത്ത് പൂവത്തൂരിലുണ്ടായ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അഞ്ചുവയസുകാരി അഷ്നക്ക് 50,000 രൂപ സഹായം നല്‍കും.
ചെമ്പഴന്തി ശ്രീനാരായാണഗുരുകുലം വികസിപ്പിക്കാന്‍ ഒരു കോടി രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications