കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാപാരരംഗത്ത് ധാര്‍മ്മിക നേതൃത്വം വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം:ഭാരതീയപാരമ്പര്യമൂല്യമായ ധാര്‍മ്മികതയെ നേതൃത്വപരിശീലനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് യൂണിറ്റി ഗ്രൂപ്പ് രംഗത്ത്.കടുത്ത മത്സരം നിലനില്‍ക്കുന്ന വ്യാപാര രംഗത്ത് ധാര്‍മ്മിക നേതൃത്വം ഏറെ പ്രയോജനം ചെയ്യുമെന്ന് യൂണിറ്റി ഗ്രൂപ്പ് പറയുന്നു.

സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ക്ക് ധാര്‍മ്മിക നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള യൂണിറ്റി ഗ്രൂപ്പാണ്. ധാര്‍മ്മിക നേതൃത്വത്തെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സെമിനാര്‍ നവംബര്‍11 മുതല്‍ 16 വരെ കോവളം അശോക ബീച്ച് റിസോര്‍ട്ടില്‍ നടക്കും.

ഇന്ത്യയിലെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളും അമേരിക്കയിലെ വിദേശ ഇന്ത്യക്കാരായ ബിസിനസുകാരും സെമിനാറില്‍ പങ്കെടുക്കുമെന്ന് ഗ്രൂപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമുണ്ട്.

കടുത്ത മത്സരം നിലനില്‍ക്കുന്ന സോഫ്ട്വെയര്‍ വ്യവസായത്തില്‍ പരമ്പരാഗത ഇന്ത്യന്‍ രീതിയായ ധാര്‍മിക തത്വം നടപ്പിലാക്കി മേല്‍ക്കൈ നേടാന്‍ കമ്പനികള്‍ താല്‍പര്യമെടുക്കുന്നുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മാനവശേഷി വളരെ പ്രധാനമായ ഇക്കാലത്ത് തൊഴിലാളികളുടെ കൊഴിഞ്ഞുപോകലും അസംതൃപ്തിയും തടയാന്‍ ധാര്‍മ്മിക തത്വങ്ങള്‍ക്ക് കഴിയുമത്രെ.ഐശ്വര്യം നേടാനും ഇത് പ്രയോജനകരമാണെന്ന് യൂണിറ്റി ഗ്രൂപ്പ് പറയുന്നു.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ പ്രായോഗിക തലത്തില്‍ ധാര്‍മ്മിക നേതൃത്വം നടപ്പിലാക്കുന്നതിനായുള്ള പരിശീലനം നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X