Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എല്‍ പ്രവര്‍ത്തനമാരംഭിച്ചു

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിച്ചു.

ടെലികോം ഓപ്പറേഷന്‍സ് വിഭാഗവും ടെലികോം സേവന വിഭാഗവും സംയോജിപ്പിച്ചു രൂപീകരിച്ച ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം കേന്ദ്ര വാര്‍ത്താവിനിമയമന്ത്രി രാം വിലാസ് പസ്വാന്‍ നിര്‍വഹിച്ചു.

63,000 കോടി രൂപയുടെ ആസ്തിയും നാലുലക്ഷത്തിലേറെ തൊഴിലാളികളുമുള്ള ഈ കമ്പനിയുടെ മുഴുവന്‍ ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്.

എന്നാല്‍ ടെലികോം സ്വകാര്യവല്കരിക്കുന്നതിനെതിരേ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമത്തിലാണ്. ബിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കില്ലെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമരം തുടരുകയാണ്.

ബിഎസ്എന്‍എല്ലിന്റെ രൂപീകരണം ഉപഭോക്താക്കള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ പ്രയോജനകരമാണെന്ന് മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. തൊഴിലാളികളുടെ ആത്മവിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡി.പി.എസ്.സേത്ത്, ഫിനാന്‍സ് ഡയറക്ടര്‍ എസ്.പി.പുര്‍വാര്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രിതിപാല്‍ സിങ്, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ബി.ആര്‍.ഖുറാന, പ്ലാനിങ് ഡയറക്ടര്‍ ഷബീര്‍ അഹമ്മദ് എന്നിവരാണ് ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനനേതൃത്വം വഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+