സിപിഎം പോളിറ്റ് ബ്യൂറോ തുടങ്ങി
ദില്ലി: പാര്‍ട്ടിയുടെ ദേശീയ പദവി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ചര്‍ച്ച ചെയ്യാന്‍ സിപിഎം പോളിറ്റ് ബ്യൂറോ ദില്ലിയില്‍ തുടങ്ങി.
സിപിഎമ്മിന്റെ ദേശീയപദവി റദ്ദാക്കിക്കൊണ്ടും കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടിയാക്കിക്കൊണ്ടുമുള്ള ഉത്തരവ് സപ്തംബര്‍ 30-ന് ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചത്.
കേന്ദ്രസര്‍ക്കാര്‍ പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളും പോളിറ്റ് ബ്യൂറോയിലെ പ്രധാന ചര്‍ച്ചാവിഷയമാകും. കേരളത്തില്‍ അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനവും പ്രധാന ചര്‍ച്ചാവിഷയമാണ്.
കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഇ.കെ. നായനാരും ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അനാരോഗ്യം കാരണം ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു യോഗത്തില്‍ പങ്കെടുക്കുന്നില്ല.












Click it and Unblock the Notifications