വിമാനം ഇടിച്ചിറങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടു
ചെന്നൈ : ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലെയറിലേക്ക് പുറപ്പെട്ട അലയന്‍സ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങി. വിമാനത്തിലുണ്ടായിരുന്ന 97 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഒക്ടോബര്‍ ഒന്ന് പുലര്‍ച്ചെ ആറ് മണിക്ക് വിമാനം പുറപ്പെട്ടയുടന്‍ ടയറിന് എന്തോ തകരാറുണ്ടായി എന്ന് തോന്നിയ പൈലറ്റ് വിമാനം ഇടിച്ചിറക്കാന്‍ പോവുകയാണെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ സന്ദേശമയച്ച ശേഷം വിമാനം ഇടിച്ചിറക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം വട്ടം ചുറ്റിയ ശേഷമാണ് വിമാനം ഇടിച്ചിറങ്ങിയത്.












Click it and Unblock the Notifications