ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് മമതയെ കണ്ടു
കല്‍ക്കത്ത : അനുനയത്തിന്റെ ഭാഗമായി പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് രാജിവച്ച മന്ത്രിമാരായ മമതാബാനര്‍ജിയെയും അജിത്കുമാര്‍ പാഞ്ചയെയും കണ്ടു.
സപ്തംബര്‍ 30 ശനിയാഴ്ച രാത്രി വ്യോമസേനാ വിമാനത്തില്‍ കല്‍ക്കത്തയിലെത്തിയ ദേശീയ ജനാധിപത്യ സഖ്യം കണ്‍വീനര്‍ കൂടിയായ ഫെര്‍ണാണ്ടസ് മമതയെയും പാഞ്ചയെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയും ഫെര്‍ണാണ്ടസിനൊപ്പം ഉണ്ടായിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications