വീരപ്പനെ പിടിക്കാത്തത് രാജ്കുമാറിനെ കരുതി : കൃഷ്ണ
ബാംഗ്ലൂര്‍ : വീരപ്പന്റെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മൃദുസമീപനം കൈക്കൊള്ളുന്നത് ഡോ. രാജ്കുമാറിന്റെയും മറ്റ് ബന്ദികളുടെയും സുരക്ഷയെക്കരുതിയാണെന്ന് മുഖ്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു.
പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദം ഒക്ടോബര്‍ ഒന്നിന് സ്റാര്‍ പ്ലസിന്റെ ജനതാ കി അദാലത്ത് എന്ന പരിപാടിയില്‍ പങ്കെടുക്കവെ കൃഷ്ണ തള്ളിക്കളഞ്ഞു. തല്‍ക്കാലം സൈന്യത്തെ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ടാഡാ തടവുകാരെ വിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. എന്നാല്‍ അവര്‍ മറ്റ് പല കേസുകളിലും കുടുങ്ങുമെന്നും കൃഷ്ണ വ്യക്തമാക്കി.
തല്‍ക്കാലം ഗോപാല്‍ വഴി നീങ്ങാനേ സര്‍ക്കാരിന് നിര്‍വാഹമുള്ളു. കാരണം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വേറെ ആള്‍ വഴി നടത്താന്‍ വീരപ്പന്‍ ഒരുക്കമല്ല. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകാന്‍ വീരപ്പന് പദ്ധതിയുള്ളതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരം രാജ്കുമാറിന്റെ കുടുംബത്തെ അറിയിച്ചിരുന്നതായും കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications