Get Updates
Get notified of breaking news, exclusive insights, and must-see stories!

അണുയുദ്ധത്തില്‍ പരിശീലനം നല്കും: പത്മനാഭന്‍

ദില്ലി: കരസേനക്ക് അണുയുദ്ധത്തില്‍ പരിശീലനം നല്കുമെന്ന് സപ്തംബര്‍ 30 ശനിയാഴ്ച സ്ഥാനമേറ്റ പുതിയ കരസേനാ മേധാവി ജനറല്‍ സുന്ദരരാജന്‍ പത്മനാഭന്‍ പറഞ്ഞു.

ഒരു അണുയുദ്ധത്തിനു സാധ്യതയില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആണവായുധങ്ങള്‍, അവ കൈകാര്യം ചെയ്യുന്ന രീതി, യുദ്ധമുറകള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെയുള്ള അറിവ് അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനമേറ്റതിനുശേഷം നടത്തിയ പ്രതികരണത്തില്‍ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയാണ് ജനറല്‍ പത്മനാഭന്‍ ഇതു പറഞ്ഞത്. ജനറല്‍ സുന്ദര്‍ജിക്കു ശേഷം ആണവയുദ്ധ പരിശീലനത്തെക്കുറിച്ച് ഒരു കരസേനാമേധാവി ഇതാദ്യമായാണ് അഭിപ്രായപ്രകടനം നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

1989നു ശേഷം കശ്മീരില്‍ ഇതുവരെ 34,000 പേരുടെ കൊലപാതകത്തിനു വഴിവെച്ച തീവ്രവാദപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താന്‍ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറല്‍ പത്മനാഭന്‍ പറഞ്ഞു. പാകിസ്താന്റെ പിന്തുണയാണ് തീവ്രവാദികളുടെ ശക്തി. കഴിഞ്ഞ വര്‍ഷത്തെ കാര്‍ഗില്‍ സംഭവം പോലുള്ളവ ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അത് ചെറുക്കാനുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+