പ്രധാനമന്ത്രി രാജികള്‍ തള്ളി
ദില്ലി : മമതാ ബാനര്‍ജിയുടെയും അജിത്കുമാര്‍ പാഞ്ചയുടെയും രാജികള്‍ പ്രധാനമന്ത്രി വാജ്പേയി സ്വീകരിച്ചില്ല.
മമതയെ അനുനയിപ്പിക്കാന്‍ പ്രധിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനോട് കല്‍ക്കത്തയിലേക്ക് പോകാന്‍ വാജ്പേയി നിര്‍ദ്ദേശിച്ചതായി പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എച്ച്.കെ.ദുവ വെളിപ്പെടുത്തി.
രാജിപ്രഖ്യാപനത്തിന് ശേഷം മൂന്ന് ദിവസത്തെ സമയം സര്‍ക്കാരിന് നല്‍കുമെന്ന് മമത പറഞ്ഞിരുന്നെങ്കിലും സപ്തംബര്‍ 30 വൈകുന്നേരം തന്നെ രാജി കല്‍ക്കത്തയില്‍ നിന്നും ഫാക്സ് ചെയ്യുകയായിരുന്നു.ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം സത്യബ്രത മുഖര്‍ജിയെ മന്ത്രിസഭയിലെടുത്തതില്‍ മമതക്ക് അമര്‍ഷമുണ്ടെന്ന് അറിയുന്നു. അതിന്റെ പ്രതിഷേധം കൂടിയാണത്രെ രാജി.












Click it and Unblock the Notifications