കണ്ണൂരില്‍ ഒക്ടോബര്‍ 10ന് വീണ്ടുംവോട്ടെടുപ്പ്
കണ്ണൂര്‍: അക്രമങ്ങളെത്തുടര്‍ന്ന് തിരഞ്ഞടുപ്പ് റദ്ദാക്കിയ കണ്ണൂരിലെ 29 ബൂത്തുകളില്‍ ഒക്ടോബര്‍ പത്ത് ചൊവാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ 11നാണ് വോട്ടെണ്ണല്‍.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ജോസഫ് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ നടന്ന ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ കണ്ണൂരിലെത്തിയ ജോസഫ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായും ജില്ലാ ഭരണാധികാരികളുമായും ചര്‍ച്ച നടത്തി. ജില്ലയിലെ സാഹചര്യത്തെക്കുറിച്ച് പൊലീസ് അധികൃതരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
ഒക്ടോബര്‍ 10ന് നടക്കുന്ന വോട്ടെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ഇപ്പോള്‍ തന്നെ ശ്രമങ്ങളാരംഭിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്.കുമാര്‍ തിരുവനന്തപുരത്ത് പ്രസ്താവനയില്‍ ആരോപിച്ചു. സിപിഎം പൊലീസുമായി ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications