ആന്റണി കേന്ദ്രത്തെ പിന്താങ്ങുന്നു: വെളിയം
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധന ന്യായീകരിച്ചതിനെതിരേ സിപിഐ കേരള സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ആഞ്ഞടിച്ചു.
വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രണ്ടു കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചപ്പോഴും കോണ്‍ഗ്രസ് നേതാവായ ആന്റണി വിലവര്‍ധനയെ അനുകൂലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
നിത്യോപയോഗ സാധനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെ ജനങ്ങളോട് അല്പമെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്നുവെങ്കില്‍ ആന്റണി ഇത്തരമൊരഭിപ്രായപ്രകടനത്തിനു മുതിരില്ലായിരുന്നുവെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications