കൊച്ചിയില്‍ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു
കൊച്ചി: അത്താണിയിലും വൈറ്റിലയിലും ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു.
അങ്കമാലിക്കടുത്ത് അത്താണിയില്‍ കാര്‍ മരത്തിലിടിച്ച് തൃശ്ശൂര്‍ ഒളരിക്കര ലക്ഷ്മിസദനത്തില്‍ പരേതനായ നാരായണന്‍കുട്ടി മേനോന്റെ ഭാര്യ വിജയലക്ഷ്മി(61) മരിച്ചു.
സിംഗപ്പൂരിലുള്ള മകള്‍ സുഷമയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ വിജയലക്ഷ്മി മകന്‍ അജയകുമാറിനോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ അജയകുമാര്‍, ഡ്രൈവര്‍ ഷാജി എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈറ്റിലയിലുണ്ടായ മറ്റൊരപകടത്തില്‍ സ്വകാര്യ ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. കടവന്ത്ര പണ്ടാരപ്പറമ്പില്‍ ജോര്‍ജ്ജിന്റെ മകന്‍ നിജു(20) ആണ് മരിച്ചത്. ബേബിയാണ് അമ്മ. നിഷ സഹോദരിയാണ്.












Click it and Unblock the Notifications