Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി ജയന്തി ആഘോഷിച്ചു

gandhi
ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 131ാം ജന്മദിനത്തില്‍ രാഷ്ട്രം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

രാഷ്ട്രപതി കെ.ആര്‍.നാരായണന്‍, പ്രധാനമന്ത്രി എ.ബി.വാജ്പേയി, മുന്‍ പ്രധാനമന്ത്രമാരായ വി.പി.സിങ്, ഐ.കെ.ഗുജ്റാള്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരെല്ലാം ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച രാവിലെ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. അവിടെ സര്‍വമതപ്രാര്‍ത്ഥനയിലും അവര്‍ പങ്കെടുത്തു.

അതിനുശേഷം നേതാക്കള്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ 96ാം ജന്മദിനമാഘോഷത്തിന്‍െറ ഭാഗമായി അന്ത്യവിശ്രമ സ്ഥലമായ വിജയ്ഘട്ടിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യത്താകമാനം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സര്‍വമതപ്രാര്‍ത്ഥനയ്ക്ക് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, പ്രതിപക്ഷനേതാവ് എ.കെ.ആന്റണി, കെ.കരുണാകരന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ എന്നിവര്‍ നേതൃത്വം നല്കി.

ഗാന്ധിജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം തിരുവനന്തപുരത്ത് പിന്നോക്കക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി, ഗാന്ധി സ്മാരക നിധി എന്നിവയുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികള്‍ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+