സ്റെയിന്‍സ് വധം: ഒരു പ്രതിയെ ശിക്ഷിച്ചു
ഭുബനേശ്വര്‍: ആസ്ത്രേലിയന്‍ മിഷനറി ഗ്രഹാം സ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ സുദര്‍ശന്‍ ഹന്‍ഡ്സ എന്ന ചെഞ്ചുവിനെ 14 വര്‍ഷത്തെ തടവിന് സിബിഐ കോടതി ശിക്ഷിച്ചു.
പതിമൂന്ന് വയസുകാരനായ ചെഞ്ചുവിനെ കുറ്റവാളികളായ കുട്ടികളെ പാര്‍പ്പിക്കുന്ന ജയിലിലേക്കാണ് അയക്കുക. ചെഞ്ചുവിന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രത്യേകമായാണ് വിചാരണ ചെയ്തിരുന്നത്.
സപ്തംബര്‍ 30 ശനിയാഴ്ചയാണ് സിബിഐ ജഡ്ജി സുകുമാര്‍ സാഹു വിധി പുറപ്പെടുവിച്ചത്. 1999 ജനുവരി 22നാണ് ഗ്രഹാം സ്റെയിന്‍സും രണ്ടു മക്കളും കൊല്ലപ്പെട്ടത്.
മുഖ്യപ്രതി ധാരാസിംഹടക്കം 14 പേര്‍ക്കെതിരെയുള്ള വിചാരണ സിബിഐ കോടതിയില്‍ നടന്നുവരികയാണ്.












Click it and Unblock the Notifications