Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജി പിന്‍വലിക്കില്ല : മമത

ദില്ലി : മന്ത്രിസഭയില്‍ നിന്നും രാജി വച്ച മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാനുള്ള ഫെര്‍ണാണ്ടസിന്റെ ശ്രമം പരാജയപ്പെട്ടു. രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മമതയും അജിത് പാഞ്ചയും.

വിലവര്‍ദ്ധന പിന്‍വലിക്കാതെ രാജി പിന്‍വലിക്കില്ലെന്ന് മമത വ്യക്തമാക്കി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച കല്‍ക്കത്തയില്‍ നിന്നും മടങ്ങിയെത്തിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി സുരേന്ദ്ര കുല്‍ക്കര്‍ണി പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച തന്നെ കല്‍ക്കത്തക്ക് പറന്നിട്ടുണ്ട്.

മമതയെ ഏതുവിധനേയും ദില്ലിയിലെത്തിച്ച് അനുനയിപ്പിക്കാനാണ് വാജ്പേയിയുടെ ശ്രമം. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനാധിപത്യ സഖ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ വാജ്പേയി പറഞ്ഞു. മമതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വാജ്പേയി വ്യക്തമാക്കി.

എന്നാല്‍ മമതയുടെ പിടിവാശിക്ക് വഴങ്ങി പെട്രോള്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കരുതെന്നാണ് ബിജെപി നിര്‍വാഹകസമിതി യോഗത്തില്‍ ഉയര്‍ന്നു വന്ന അഭിപ്രായം. പെട്രോള്‍ വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്ത മന്ത്രിസഭായോഗത്തിലും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗത്തിലും മമത പങ്കെടുത്തിരുന്നു. എന്നിട്ടും കല്‍ക്കത്തയില്‍ രാജി പ്രഖ്യാപനം നടത്തിയ മമതയുടെ നടപടിയെ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.

ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ മമതയുടെ നേതൃത്വം അംഗീകരിക്കാമെന്ന് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി പറഞ്ഞത് ബിജെപി വൃത്തങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+