വ്ലാദമിര്‍ പുടിന്‍ ഇന്ത്യയിലെത്തി
ദില്ലി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍ ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച വൈകീട്ട് ഇന്ത്യയിലെത്തി.
1993 ജനവരിയില്‍ ബോറിസ് എല്‍സിന്റെ സന്ദര്‍ശനത്തിനു ശേഷം ഇതാദ്യമായാണ് റഷ്യയുടെ രാഷ്ട്രത്തലവന്‍ ഇന്ത്യയിലെത്തുന്നത്. പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
പത്നി ലുഡ്മിലയോടൊപ്പമെത്തിയ പുടിന് ദില്ലിയില്‍ ഊഷ്മള വരവേല്പ് നല്കി. വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരുമുള്‍പ്പടെ എഴുപത് പേരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം റഷ്യന്‍ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
പുടിന്റെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപ്രധാനമായ കരാറുകളില്‍ ഒപ്പിടും. രാഷ്ട്രീയകാര്യങ്ങളിലും പ്രതിരോധ വിഷയങ്ങളിലും പഴയ സോവിയറ്റ് യൂണിയന്റെ കാലത്ത് നിലനിന്നിരുന്നതു പോലെയുള്ള സഹകരണം പുനഃസൃഷ്ടിക്കുക എന്നതാണ് റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം.
വിദേശകാര്യമന്ത്രി ഇഗോര്‍ ഇവാനോവ്, പ്രതിരോധമന്ത്രി മാര്‍ഷല്‍ ഇഗോര്‍ സെര്‍ജയേവ്, അണുശക്തിമന്ത്രി യെവ്ജനി അഡമോവ്, നീതിന്യായമന്ത്രി യൂറി ചായ്ക, റഷ്യന്‍ പ്രതിരോധ ഗവേഷണത്തിനു നേതൃത്വം വഹിക്കുന്ന ഇല്യ ക്ലെബനോവ് എന്നിവരെല്ലാം സംഘത്തിലുണ്ടെന്നുള്ളത് റഷ്യ ഈ സന്ദര്‍ശനത്തിനു നല്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.












Click it and Unblock the Notifications