ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ശക്തമാക്കണം : വാജ്പേയി
ദില്ലി : ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ബിജെപി കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വാജ്പേയി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചപാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് സമ്മേളനത്തില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് വാജ്പേയി ഇക്കാര്യം പറഞ്ഞത്.
വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്. ഇതിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും പാര്‍ട്ടി ഇറങ്ങിച്ചെല്ലണം. നാഗ്പൂര്‍ സമ്മേളനത്തില്‍ ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ സഹകരണം വേണമെന്ന് ബംഗാരു ലക്ഷ്മണ്‍ പറഞ്ഞത് ഉള്‍ക്കൊണ്ടു വേണം പാര്‍ട്ടി മുന്നോട്ട് പോകേണ്ടതെന്ന് വാജ്പേയി നിര്‍ദ്ദേശിച്ചു.
പാര്‍ട്ടിയിലെ ഭിന്നതകളെക്കുറിച്ച് പാര്‍ട്ടി അംഗങ്ങള്‍ പരസ്യമായി വിഴുപ്പലക്കുന്നതിനെ വാജ്പേയി വിമര്‍ശിച്ചു.അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തു തന്നെ നടക്കാനുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് എക്സിക്യുട്ടീവ് ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications