അഷ്നാ സംഭവം : മൂന്ന് പേര്‍ പിടിയില്‍
കണ്ണൂര്‍ : പാട്യം പഞ്ചായത്തിലെ പൂവത്തൂരില്‍ തിരഞ്ഞെടുപ്പ് ദിവസം അഷ്ന എന്ന അഞ്ചുവയസുകാരിയെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരെ അറസ്റ് ചെയ്തു.
ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയാണ് ഇവരെ അറസ്റ് ചെയ്തത്. മൂന്ന് ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ പൂവത്തൂര്‍ ആലമുള്ളതില്‍ ചമ്പാടന്‍കണ്ടി ദാമോദരന്റെ (28) പേര് മാത്രമെ പൊലീസ് വെളിപ്പെടുത്തിയിട്ടുള്ളു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിച്ച കേസിലും ദാമോദരന്‍ പ്രതിയാണ്. ചെറുവാഞ്ചേരി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications