കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജയന്തി ദിനത്തില്‍ കാര്‍ത്ത്യായനിക്ക് സഹായം

  • By Staff
Google Oneindia Malayalam News

കൊച്ചി : ദാരിദ്യ്രത്തില്‍ കഴിയുന്ന ഗാന്ധി കാര്‍ത്ത്യായനിയെത്തേടി ജില്ലാ ഭരണകൂടത്തിന്റെ സഹായമെത്തി. ഗാന്ധിജിയുടെ ജന്മദിനത്തില്‍ തന്നെ കാണാനെത്തിയ ജില്ലാ കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും മുന്നില്‍ കാര്‍ത്ത്യായനിയുടെ കണ്ണുകള്‍ നിറഞ്ഞു. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന അധികൃതരുടെ വാഗ്ദാനങ്ങളില്‍ അവര്‍ നന്ദിയോടെ കൈകൂപ്പി.

ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കാന്‍ 1937ല്‍ ആലുവയില്‍ എത്തിയ ഗാന്ധിജിയെ മാലയിട്ട് സ്വീകരിച്ച ബാലികയാണ് ഇന്നത്തെ ഗാന്ധി കാര്‍ത്ത്യായനി. കാര്‍ത്ത്യായനിയുടെ ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജില്ലാ ഭരണകൂടം സഹായവുമായി എത്തിയത്.

ഗാന്ധിജി മടിയിലിരുത്തി ആശ്ലേഷിച്ച ഗാന്ധി കാര്‍ത്ത്യായനിയുടെ സ്ഥിതി പിന്നീട് ദയനീയമായി. ആലുവ പറവൂര്‍ റോഡില്‍ നാല് സെന്റ് പട്ടയഭൂമിയിലാണ് കാര്‍ത്ത്യായനി ഇന്ന് മൂത്തമകന്‍ ഗോപിയോടൊപ്പം കഴിയുന്നത്.

ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച കാര്‍ത്ത്യായനിയുടെ കുടിലിലെത്തിയ ജില്ലാ കളക്ടര്‍ കാര്‍ത്ത്യായനിക്ക് സൗജന്യമായി വീട് നിര്‍മ്മിച്ച് നല്‍കാന്‍ നടപടികളെടുക്കുമെന്നും താല്‍ക്കാലിക സഹായമായി 5,000 രൂപ അനുവദിക്കുമെന്നും അറിയിച്ചു. സ്ഥിരമായി സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടത് ചെയ്യുമെന്ന് പി.രാജു എംഎല്‍എ യും ഉറപ്പ് നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X