സി.എച്ച് നാടിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു: തങ്ങള്‍
കൊച്ചി: നാടിനും സമൂഹത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.
ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ ലീഗ് കെട്ടിപ്പടുത്ത സി.എച്ച് എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളിലും സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അദ്ദേ ഹം പറഞ്ഞു.
കലൂരിലെ എം.ഇ.എസ് കള്‍ച്ചറല്‍ സെന്ററില്‍ സി.എച്ച് അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ സി.എച്ച് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ കെ.എം. മുഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ. അഹമ്മദ് കബീര്‍ അധ്യക്ഷനായിരുന്നു. ഡോ. സെബാസ്റ്യന്‍ പോള്‍ എംഎല്‍എ, എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, അബ്ദുള്‍ സക്കീര്‍. ചന്ദ്രിക കൊച്ചി യൂണിറ്റ് എഡിറ്റര്‍ കെ.കെ. മുഹമ്മദ്, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അന്‍വര്‍ സാദത്ത്, പി.എ. മെഹ്ബൂബ്, ന്യൂസ് എഡിറ്റര്‍ കെ.കെ. മൊയ്തു, എം. ബാവമൂപ്പന്‍, നൂര്‍ജി ജലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications