നായനാര്‍ രാജിവെക്കണം: മാണി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ മോശം പ്രകടനം കണക്കിലെടുത്ത് മുഖ്യമന്ത്രി നായനാര്‍ രാജിവെച്ച് നിയമസഭ പിരിച്ചുവിടണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് 5076 സീറ്റ് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 5047 സീറ്റാണ് ലഭിച്ചത്. മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അത് യഥാക്രമം 757ഉം 700ഉം ആയപ്പോള്‍ ബ്ലോക്ക് തലത്തില്‍ അത് 687ഉം 641ഉം ആണ് - മാണി ചൂണ്ടിക്കാട്ടി. പ്രതികൂലസാഹചര്യത്തിലുള്ളതാണ് യുഡിഎഫിന്റെ ഈ വിജയമെന്നത് ഇതിന്റെ തിളക്കം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നായനാര്‍ക്ക് ജനാധിപത്യത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ രാജിവെക്കണം. അദ്ദേഹത്തിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യുമായിരുന്നുവെന്നും മാണി പറഞ്ഞു.
ബിജെപിയുമായി തന്റെ പാര്‍ട്ടി ധാരണയിലെത്തിയതായുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.












Click it and Unblock the Notifications