Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാവല്‍ മാര്‍ട്ട് ബുധനാഴ്ച തുടങ്ങും

കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ലോകശ്രദ്ധയിലെത്തിക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര ടൂറിസം വിപണനമേള ട്രാവല്‍ മാര്‍ട്ട്ഒക്ടോബര്‍ നാല് ബുധനാഴ്ച ആരംഭിക്കും. അന്ന് വൈകീട്ട് തൃപ്പൂണിത്തുറക്കടുത്ത് മരടിലുള്ള ഗള്‍ഫാര്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി ഇ.കെ.നായനാര്‍ കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്യും.

കേരള ടൂറിസം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രി അനന്ത് കുമാര്‍ വിശിഷ്ടാതിഥി ആയിരിക്കും.

ആയിരത്തിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയോടെയാണ് മേള തുടങ്ങുക. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന പരിപാടിയുടെ രൂപകല്പന ചലച്ചിത്ര സംവിധായകന്‍ രാജീവ് കുമാറിന്റേതാണ്.

ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നായി അറന്നൂറിലധികം പ്രതിനിധികള്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ ഏഴ് വരെ നടക്കുന്ന മേളയില്‍ പങ്കെടുക്കുമെന്ന് ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത്, ടൂറിസം ഡയറക്ടര്‍ ഡോ.വി.വേണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രിട്ടനില്‍ നിന്ന് 21 ടൂറിസം- ട്രാവല്‍ കമ്പനികളുടെ പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കാനെത്തും. ജര്‍മ്മനിയില്‍ നിന്ന് 12ഉം ഇറ്റലിയില്‍ നിന്ന് 13ഉം ഫ്രാന്‍സില്‍ നിന്ന് ഒമ്പതും സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ മേളയ്ക്കെത്തുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 17 സ്ഥാപനങ്ങളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരുമടക്കം വലിയൊരു സംഘം കേരള ട്രാവല്‍ മാര്‍ട്ടിനെത്തുന്നുണ്ട്. മലേഷ്യ, തായ്ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് സ്ഥാപനങ്ങളുടെ വീതം പ്രതിനിധികളെത്തുന്നുണ്ട്. അമേരിക്ക, അര്‍ജന്റീന, ആസ്ത്രേലിയ, ഹോങ്കോങ്ങ് , ബല്‍ജിയം, ഫിന്‍ലന്‍ഡ്, റഷ്യ, ഉക്രെയ്ന്‍, താന്‍സാനിയ, മാലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മേളയില്‍ സജീവ പങ്കാളികളായിരിക്കും.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള 350 പ്രതിനിധികള്‍ക്കു പുറമേ ആഭ്യന്തര ടൂറിസം മേഖലയില്‍ നിന്നുള്ളവരും ട്രാവല്‍ മാര്‍ട്ടിനെത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ ടൂറിസം മേഖലയിലെ സ്വകാര്യ സംരംഭകര്‍ രൂപീകരിച്ച കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് മേളയുടെ സംഘാടകര്‍. ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ട്രാവല്‍ മാര്‍ട്ടാണ് ബുധനാഴ്ച ആരംഭിക്കുന്നത്. ഇതിനു മുമ്പ് ദില്ലിയില്‍ നടന്ന ട്രാവല്‍ മാര്‍ട്ടില്‍ നൂറ് വിദേശപ്രതിനിധികളാണ് പങ്കെടുത്തത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം സന്ദര്‍ശിച്ച ടൂറിസ്റുകളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധനയുണ്ടായി എന്ന് അമിതാഭ് കാന്ത് പറഞ്ഞു.

ജോസ് ഡൊമിനിക്, ജോസ് കൊടിയന്തറ, പ്രവീണ്‍ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+