കൊച്ചിയില്‍ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തയ്യാര്‍
കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ സി.എം.ദിനേശ് മണി ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് ജെ യിലെ എ.വി.ജോര്‍ജ്ജായിരിക്കും ഡെപ്യുട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുക.
സപ്തംബര്‍ 30 ശനിയാഴ്ച കലൂര്‍ ലെനിന്‍ സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് മുമ്പ് എല്‍ഡിഎഫ് ജില്ലാക്കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.
യുഡിഎഫില്‍ മേയര്‍ സ്ഥാനത്തിനായി കെപിസിസി ജോയിന്റ് സെക്രട്ടറി എന്‍.വേണുഗോപാല്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായ വി.എച്ച്.എം.റഫീഖ്, പി.എന്‍.പ്രസന്നകുമാര്‍ എന്നിവര്‍ രംഗത്തുണ്ട്.
എന്‍.വേണുഗോപാലിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. വയലാര്‍ രവി ഗ്രൂപ്പുകാരനായ റഫീഖിന് അധോലോക ബന്ധമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. 11-ാം ഡിവിഷനില്‍ നിന്നും ജയിച്ച റഫീഖിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഈയിടെ റെയ്ഡ് നടത്തിയിരുന്നു.












Click it and Unblock the Notifications