പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നു
കൊച്ചി: എണ്ണക്കമ്പനികളില്‍ നിന്ന് പെട്രോളിയം ഉല്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവയ്ക്കാന്‍ പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ ഏഴ് ശനിയാഴ്ച മുതല്‍ കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ കൂടിയുള്ള ഇന്ധനവിതരണം നിലയ്ക്കും.
ഒക്ടോബര്‍ ആറു മുതല്‍ പെട്രോളിയം ഉല്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവയ്ക്കാനുള്ള അഖിലേന്ത്യാ പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷന്‍ തീരുമാനം കേരള ഘടകവും അംഗീകരിച്ചതിനെ തുടര്‍ന്നാണിത്. ആള്‍ കേരളാ പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളായ ആന്റണി വര്‍ഗീസ് കോളുതറ, കെ.വി.ഗോപാലന്‍ എന്നിവര്‍ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
എണ്ണക്കമ്പനികള്‍ വിതരണം ചെയ്യുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം കാണിക്കുന്ന സാക്ഷ്യപത്രം വിതരണബില്ലിനോടൊപ്പം നല്കണമെന്നും ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം പമ്പുകളില്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ബഹിഷ്കരണം. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ഗ്രാമപ്രദേശങ്ങളടക്കം എല്ലായിടത്തും പെട്രോള്‍ വിതരണം നിലയ്ക്കും.
ഗുണനിലവാരത്തിന്റെ പേരില്‍ ഡീലര്‍മാരെ ശിക്ഷണനടപടിക്ക് വിധേയമാക്കുന്നത് അവസാനിപ്പിക്കണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications