കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യയജ്ഞം ഗുരുവായൂരില്‍ അനുവദിക്കില്ല.

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍ : ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരപ്പാടിന്റെയും മകന്‍ ദിനേശ നമ്പൂതിരിപ്പാടിന്റെയും സ്വകാര്യ യജ്ഞത്തിന് മേല്‍പ്പത്തൂര്‍ ആഡിറ്റോറിയം അനുവദിക്കേണ്ടെന്ന് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു.

ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചേര്‍ന്ന ഭരണസമിതിയോഗമാണ് തീരുമാനം എടുത്തത്. തന്ത്രിയും മകനും നേതൃത്വം നല്‍കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ധര്‍മ്മ സമുച്ചയം ട്രസ്റിന് യജ്ഞം നടത്താന്‍ ആഡിറ്റോറിയം സൗജന്യമായി വിട്ടുകൊടുക്കാനായിരുന്നു ആദ്യം ദേവസ്വം തീരുമാനിച്ചിരുന്നത്.

സ്വകാര്യ യജ്ഞത്തെക്കുറിച്ച് വിവാദങ്ങളുണ്ടായതിനെത്തുടര്‍ന്ന് ആഡിറ്റോറിയം വാടകയ്ക്കു നല്‍കേണ്ടതില്ലെന്ന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. ട്രസ്റ് നടത്തുന്ന യജ്ഞത്തിന് ദേവസ്വവുമായി യാതൊരു ബന്ധവുമില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ എം.വേണുഗോപാലക്കുറുപ്പ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X