റിഫ്റ്റ് വാലി പനി: സൗദിയില്‍ ആറ് മരണം കൂടി
ദുബായ്: റിഫ്റ്റ് വാലി പനി ബാധിച്ച് സൗദി അറേബ്യയില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയിലും അയല്‍രാജ്യമായ യമനിലുമായി ഈ രോഗം മൂലം മരിക്കുന്നവരുടെ എണ്ണം 80 ആയി.
അതേ സമയം പ്രാദേശിക മാധ്യമങ്ങളും പത്രങ്ങളും പറയുന്നത്് 200 പേരോളം മരിച്ചിട്ടുണ്ടെന്നാണ്.
10 പേര്‍ രോഗം ബാധിച്ച് ഗുരുതലനിലയിലാണ്. സൗദി അറേബ്യയില്‍ മാത്രമായി റിഫ്റ്റ് വാലി രോഗം മൂലം മരിക്കുന്നവരുടെ എണ്ണം 52 ആയി.
കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കവും രോഗം വരാന്‍ കാരണമാകുന്നുണ്ട്.
സൗദിയിലും യമനിലുമുള്ള അന്തര്‍ദേശീയ ആരോഗ്യ വിദഗ്ധര്‍ രോഗത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.












Click it and Unblock the Notifications