Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘര്‍ഷം അവസാനിപ്പിക്കാന്‍ കടുത്ത നടപടി: ബരാക്

ജറൂസലം: ഇസ്രായേല്‍ പട്ടാളക്കാരും പാലസ്തീന്‍കാരും തമ്മില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ കടുത്ത നടപടി സ്വികരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ബരാക് പറഞ്ഞു.

ഇസ്രായേല്‍ റേഡിയോയില്‍ നടത്തിയ പ്രക്ഷേപണത്തില്‍ ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ് ബരാക് ഇക്കാര്യം പറഞ്ഞത്. വെസ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിനോടാവശ്യപ്പെട്ടിട്ടുണ്ട്.

രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ആവശ്യമെന്നു കണ്ടാല്‍ ടാങ്ക് സേനയെ ഉപയോഗിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പു നല്കി. ഇസ്രായേല്‍ പൗരന്മാരെ സംരക്ഷിക്കാന്‍ എന്തു നടപടിയും സ്വീകരിക്കാന്‍ സൈന്യത്തിനു നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ നാലു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 27 പാലസ്തീന്‍കാരും രണ്ട് ഇസ്രായേലി പട്ടാളക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതിനിടെ സംഘര്‍ഷമവസാനിപ്പിക്കാന്‍ ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന് യഹൂദ് ബരാക്, യാസര്‍ അരാഫത്ത് എന്നിവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ അഭ്യര്‍ത്ഥിച്ചു. തകര്‍ച്ച നേരിടുന്ന പാലസ്തീന്‍ സമാധാനചര്‍ച്ചകളെ രക്ഷിക്കാന്‍ ഇതാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+