പെട്രോള്‍ വ്യാപാരികള്‍ സമരത്തിലേക്ക്
പൂന: ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച മുതല്‍ പൊതുമേഖലാ ഓയില്‍ കമ്പനികളില്‍ നിന്ന് പെട്രോളും ഡീസലും എടുക്കേണ്ടതില്ലെന്ന് പെട്രോളിയം വിതരണക്കാര്‍ തീരുമാനിച്ചു. അഖിലേന്ത പെട്രോള്‍ വ്യാപാരികളുടെ ഫെഡറേഷന്റെ ദില്ലിയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
തങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരെ ഓയില്‍ കമ്പനികളും പെട്രോളിയം പാചകവാതക വകുപ്പുമന്ത്രിയും കണ്ണടച്ചതില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് ഓള്‍ മഹാരാഷ്ട്രാ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.എസ്. ദീക്ഷിത് പറഞ്ഞു.
ഒക്ടെയിന്‍ ടെസ്ററുകളും മാര്‍ക്കറുകളും നല്‍കാന്‍ ഓയില്‍ കമ്പനികളോട് നിര്‍ദ്ദേശിക്കുക, എല്ലാ പെട്രോള്‍ ബങ്കുകളിലും മിനി ലാബുകള്‍ തുടങ്ങുക, പെട്രോള്‍ വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഫെഡറേഷന്‍ ഉന്നയിച്ചിരുന്നത്.
15 ദിവസത്തിനുള്ളില്‍ എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരം കാണുമെന്ന് ജൂലൈ 12-ന് കേന്ദ്ര പെട്രോളിയം മന്ത്രി രാം നായിക് ഉറപ്പു നല്‍കിയിരുന്നതായും ദീക്ഷിത് പറഞ്ഞു.


Click it and Unblock the Notifications